പ്രസംഗം മോശമായി പ്രചരിപ്പിച്ചു: ചാനലുകൾക്കെതിരെ മുനീർ

Saturday 20 August 2022 2:05 AM IST

കോഴിക്കോട്: പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കെതിരെ ഡോ.എം.കെ മുനീർ എം.എൽ.എ വക്കീൽ നോട്ടീസയച്ചു.

ന്യൂസ് 18, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ചാനലുകൾക്കാണ് നോട്ടീസ്.

കഴിഞ്ഞ 18ന് കോഴിക്കോട്ട് കെ.പി കേശവമേനോൻ ഹാളിൽ പാഠ്യപദ്ധതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കെ.എ.ടി.എഫ് നടത്തിയ സെമിനാറിലെ ഉദ്ഘാടന പ്രസംഗം പൂർണമായും സംപ്രേഷണം ചെയ്യണമെന്നും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ദുരുദ്ദേശ്യപരമായി വാർത്താ പ്രക്ഷേപണം നടത്തിയതിൽ പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ.എം മുഹമ്മദ് ഷാഫി മുഖേന നോട്ടീസയച്ചത്. തനിക്കുണ്ടായ മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement