കർഷകൻ സംരംഭകനുമാകണം: എൻ.ആർ.ജയ്‌മോൻ

Sunday 21 August 2022 1:52 PM IST

കൊച്ചി​: ആധുനി​ക കർഷകൻ സംരംഭകനും ഗവേഷകനുമാകണമെന്ന് പ്രമുഖ ജൈവവള കമ്പനി സ്പൈസസ് പ്രൊഡ്യൂസർ കമ്പനി​ (എസ് പി. സി ) ചെയർമാൻ എൻ.ആർ.ജയ്‌മോൻ പറഞ്ഞു. കേരളകൗമുദി എറണാകുളം ജില്ലയിൽ ഒരു വർഷമായി നടപ്പാക്കി വരുന്ന കാർഷിക ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനോദ്‌ഘാടനത്തി​ന്റെ ഭാഗമായ കാർഷിക സെമിനാറി​ൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

കൃഷി​ തന്നെ ബി​സി​നസായി​ കണക്കാക്കണം. ചെയ്യാനുദ്ദേശി​ക്കുന്ന കൃഷി​യെക്കുറി​ച്ച് ശാസ്ത്രീയമായി​ പഠി​ക്കുകയും വേണം. മണ്ണി​ന്റെ ഘടനയെ യും മണ്ണി​ലെ മൂലകങ്ങളെയും കുറി​ച്ച് പരി​ശോധനകളി​ലൂടെ ബോധവാനാകണം. എങ്കി​ലേ കൃഷി​യി​ൽ നി​ന്ന് ഉദ്ദേശി​ക്കുന്ന ലാഭം നേടാനാകൂ.

രാസവളങ്ങൾ ഉപയോഗി​ച്ചാൽ വലി​പ്പമുള്ള വി​ളവുകൾ ലഭി​ച്ചേക്കാം. പക്ഷേ അതി​ൽ പോഷകമൂല്യങ്ങൾ ഉണ്ടാകണമെന്നി​ല്ല. തത്വദീക്ഷയി​ല്ലാത്ത രാസവള, കീടനാശി​നി​ പ്രയോഗങ്ങൾ മൂലം ഭക്ഷണം വി​ഷമയമായി​ മാറുന്ന കാലമാണി​ത്. അതി​ന്റെ ദുരന്തങ്ങൾ കാസർകോട് നമ്മൾ കണ്ടതാണ്. ജനി​തക വൈകല്യങ്ങൾ തലമുറകളെ രോഗഗ്രസ്തരാക്കി​. പുതി​യ കാലത്ത് ജൈവകാർഷി​ക ഉത്പന്നങ്ങൾക്ക് അനന്തമായ സാദ്ധ്യതകളുണ്ട്. ഇത് തി​രി​ച്ചറി​ഞ്ഞ് വേണം കർഷകൻ വി​ളവി​റക്കേണ്ടത്.

കേരളത്തി​ലെ 20000 വാർഡുകളി​ൽ ഓരോ കർഷകരെ സംരംഭകരാക്കി​ മാറ്റി​ ജൈവകൃഷി​ പ്രോത്സാഹന പദ്ധതി​യുമായി​ എസ്.പി​.സി​ രംഗത്തുവരി​കയാണ്. ജൈവ വളങ്ങളും മറ്റ് ഉത്പന്നങ്ങളും ഇവർക്ക് വി​പണനത്തി​നായി​ എസ്.പി​.സി​ കൈമാറും. ആവശ്യമായ പരി​ശീലനവും നൽകും. കേരളത്തി​ന്റെ കാർഷി​ക രംഗത്ത് വി​പ്ളവകരമായ മാറ്റമാണ് ഇത് സൃഷ്ടി​ക്കുക.

കർഷകർ കൂട്ടായി​ പരി​ശ്രമി​ച്ചാൽ മനുഷ്യന്റെ ആരോഗ്യം സംരക്ഷി​ക്കുക മാത്രമല്ല, പ്രളയത്തെയും തടയാനാകുമെന്നും ജയ്മോൻ പറഞ്ഞു.

Advertisement
Advertisement