ഒറ്റദിവസം 251 കാറുകൾ ഇറക്കി പോപ്പുലർ മാരുതി

Sunday 21 August 2022 3:40 AM IST

തിരുവനന്തപുരം: ഒറ്റദിവസം 251 കാറുകൾ ഉപഭോക്താക്കൾക്ക് കൈമാറി പോപ്പുലർ മാരുതി നെക്‌സ. ചിങ്ങം ഒന്നിനാണ് പോപ്പുലർ മാരുതി ഈ നേട്ടം കുറിച്ചത്. കൊച്ചി, പാലാരിവട്ടം, തിരുവനന്തപുരം പി.എം. ജി ജംഗ്ഷൻ, ആലപ്പുഴ സൗത്ത് പറവൂർ, തൃശൂർ മരത്താക്കര, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലെ നെക്‌സ ഷോറൂമുകളിൽ നിന്നാണ് മാരുതിയുടെ വിവിധ മോഡൽ കാറുകൾ വിതരണം ചെയ്തത്.

ഇതിൽ 101 എണ്ണം ഇഗ്നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറിൽ നിന്ന് ഇത്രയും ഇഗ്നിസ് ഒരുദിവസം വിതരണം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ച് ഇഗ്നിസിന് 76,000 രൂപവരെ പ്രത്യേക ഓഫറുണ്ട്. പഴയ വാഹനങ്ങൾ മി​കച്ച വിലയ്ക്ക് എക്‌സ്‌ചേഞ്ച് ചെയ്യാനും സൗകര്യമുണ്ട്. ഫോൺ​: 8086090629.

Advertisement
Advertisement