കരടു വോട്ടർ പട്ടിക നവംബർ ഒമ്പതിന്
Sunday 21 August 2022 12:13 AM IST
പത്തനംതിട്ട : കരടു വോട്ടർ പട്ടിക നവംബർ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ, ആധാർ ലിങ്കിംഗ് എന്നിവ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരടേയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം ഒക്ടോബർ 24 വരെ ആയിരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും നവംബർ ഒൻപതു മുതൽ ഡിസംബർ എട്ടുവരെ അറിയിക്കാം. ആക്ഷേപങ്ങളും പരാതികളും തീർപ്പാക്കൽ ഡിസംബർ 26 ന് നടക്കും. അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.