ഖാദി ഷോറൂമുകൾ സജീവമായി, ഓണക്കോടിയൊരുക്കാം

Sunday 21 August 2022 11:22 PM IST

പത്തനംതിട്ട : ഓണത്തെ വരവേൽക്കാൻ ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകൾ ഒരുങ്ങി. ആവശ്യക്കാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പല നിറങ്ങളിലും ഡിസൈനുകളിലുമുള്ള വിവിധതരം വസ്ത്രങ്ങളാണ് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമുകളിൽ വിപണനത്തിന് എത്തിച്ചിരിക്കുന്നത്.

ഖാദി കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് സെപ്തംബർ ഏഴു വരെ നീളുന്ന ഓണം ഖാദിമേള കാലയളവിൽ 30 ശതമാനം കിഴിവ് ലഭിക്കും. കോട്ടൺ സിൽക്ക് സാരികൾ, കോട്ടൺ സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിംഗ്, ബെഡ് ഷീറ്റുകൾ, ഷാളുകൾ, ചുരിദാർ ടോപ്പുകൾ, തോർത്തുകൾ, കുഞ്ഞുടുപ്പുകൾ, മുണ്ടുകൾ, ടവ്വലുകൾ, കിടക്കകൾ, തലയിണകൾ തുടങ്ങി വിവിധതരം ഗ്രാമ വ്യവസായ ഉൽപന്നങ്ങൾ ഇവിടെ ലഭിക്കും. ഇലന്തൂർ, റാന്നി, അടൂർ, പത്തനംതിട്ട ടൗൺ എന്നിവിടങ്ങളിൽ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേരിട്ടുളള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിപണനശാലകളിൽ നിന്ന് ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ വാങ്ങാം. നവീന ഖാദിവസ്ത്രങ്ങളാണ് പ്രധാന ആകർഷണം.

കൈനിറയെ സമ്മാനങ്ങളും

ഓണക്കാലയളവിൽ വിവിധതരം സമ്മാന പദ്ധതികളും ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ 1000 രൂപയുടെ ബില്ലിൻമേലും ലഭിക്കുന്ന കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ ആഴ്ച തോറും 5000 രൂപയുടെ പർച്ചേസ് കൂപ്പണും മെഗാ സമ്മാനമായി 10 പവൻ, രണ്ടാംസമ്മാനം അഞ്ചുപവൻ, മൂന്നാം സമ്മാനമായി ഓരോ ജില്ലയിലും ഒരു പവനും ലഭിക്കും.

ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ

ഷോറൂമുകൾ :

ഇലന്തൂർ : 8113870434

പത്തനംതിട്ട : 9744259922

റാന്നി : 7907368514

അടൂർ : 9061210135

"അംഗീകൃത സ്ഥാപനങ്ങളിൽ നിന്നല്ലാതെ ഖാദി വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കരുത്.

ആർ.എസ്. അനിൽകുമാർ

ഖാദി പ്രോജക്ട് ഓഫീസർ

Advertisement
Advertisement