വിദ്യാഭ്യാസരംഗത്തെ ഗുരുവിന്റെ വീക്ഷണം സാമൂഹ്യ നവോത്ഥാനത്തിന് നാന്ദികുറിച്ചു: തുഷാർ വെള്ളാപ്പള്ളി

Sunday 21 August 2022 12:42 AM IST
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ചെ​ങ്ങ​ന്നൂ​ർ​ ​യൂ​ണി​യ​ൻ​ 65-ാം​ ​ന​മ്പ​ർ​ ​മെഴുവേലി ആ​ന​ന്ദ​ഭൂ​തേ​ശ്വ​രം​ ശാഖയുടെ ​പൂ​വ​ണ്ണും​മൂ​ട് ​ഗു​രു​മ​ന്ദി​രം​ ​യോ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​സ​മ​ർ​പ്പി​ക്കു​ന്നു.​ ​യോ​ഗം​ ​ലീ​ഗ​ൽ​ ​അ​ഡ്വൈ​സ​ർ​ ​രാ​ജ​ൻ​ബാ​ബു,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​അ​ജ​യ​കു​മാ​ർ​ ,​ ​യൂ​ണി​യ​ൻ​ ​ അ​ഡ്.​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​ജ​യ​പ്ര​കാ​ശ് ​തൊ​ട്ടാ​വാ​ടി,​ ​മോ​ഹ​ൻ​ ​കൊ​ഴു​വ​ല്ലൂ​ർ,​ ​എ​സ്.​എ​ൻ.​ ​ട്ര​സ്റ്റ്സ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​സു​രേ​ഷ് ​കു​മാ​ർ​ ,​ ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​അ​നി​ൽ​ ​അ​മ്പാ​ടി,​ ​യൂ​ണി​യ​ൻ​ ​ക​ൺ​വീ​ന​ർ​ ​അ​നി​ൽ​ ​പി.​ ​ശ്രീ​രം​ഗം,​ ​ത​ന്ത്രി​ ​ര​ഞ്ജു​ ​അ​ന​ന്ദ​ഭ​ദ്ര​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

ചെങ്ങന്നൂർ: വിദ്യാഭ്യാസരംഗത്തെ ശ്രീനാരായണഗുരുദേവന്റെ വീക്ഷണം സമൂഹ്യ നവോത്ഥാനത്തിന് നാന്ദികുറിച്ചെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 65ാം നമ്പർ മെഴുവേലി ആനന്ദഭൂതേശ്വരം ശാഖയുടെ ഉടമസ്ഥതയിലുള്ള പുനഃരുദ്ധരിച്ച പുവണ്ണുംമൂട് ഗുരുമന്ദിരത്തിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുക്ഷേത്രങ്ങൾ സാമൂഹ്യ പരിവർത്തനത്തിനുള്ള കേന്ദ്രങ്ങളാണ്. ഗുരുവിന്റെ ചൈതന്യമാണ് യോഗത്തിന്റെ സംഘശക്തിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി വിദ്യാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻ ബാബു, യോഗം കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ സുരേഷ് വല്ലന, കെ.ആർ. മോഹനൻ, എസ്. ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ജോജി, ജില്ലാപഞ്ചായത്തംഗം ആർ. അജയകുമാർ, ഗ്രാമപഞ്ചായത്തംഗം ഷൈനിലാൽ, റവ. ഫാ. ജിജി തോമസ്, വനിതാസംഘം യൂണിയൻ കേന്ദ്രസമിതിയംഗം ശ്രീദേവി കെ.എസ്, വനിതാസംഘം ശാഖാ പ്രസിഡന്റ് എം.കെ. ആനന്ദവല്ലി, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കൺവീനർ മഹേഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും ശാഖാ അഡ്.കമ്മിറ്റി കൺവീനർ പ്രവീൺകുമാർ നന്ദിയും പറഞ്ഞു. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം തന്ത്രി രഞ്ജു അനന്ദഭദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി. ഗുരുമന്ദിരത്തിന്റെ പുനഃരുദ്ധാരണ പ്രവൃത്തികൾ 1570ാം നമ്പർ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.