ഗവർണർക്കെതിരേ പ്രമേയം രണ്ടാം വട്ടം

Saturday 20 August 2022 10:44 PM IST

തിരുവനന്തപുരം: സർവകലാശാലാ തലവനായ ചാൻസലർക്കെതിരേ കേരള സർവകലാശാലാ സെനറ്റിൽ പ്രമേയം വരുന്നത് രണ്ടാംതവണയാണ്. 2010 ൽ ഡോ. എ. ജയകൃഷ്ണൻ വി. സി ആയിരിക്കെയാണ് ആദ്യ പ്രമേയം. സെനറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത പ്രതിനിധികളെ ഗവർണർ ആർ.എസ്.ഗവായി അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. വൈസ്ചാൻസലർ പ്രമേയം തള്ളി. ചാൻസലറായ ഗവർണക്കെതിരേ പ്രമേയം അനുവദിക്കില്ലെന്നായിരുന്നു വി. സിയുടെ നിലപാട്. യോഗത്തിൽ വൻ ബഹളമുണ്ടായെങ്കിലും വി.സി നിലപാടിൽ ഉറച്ചുനിന്നു.