വി.സിയ്ക്ക് പിന്നിൽ സർക്കാർ:എം.എം.ഹസൻ

Saturday 20 August 2022 11:18 PM IST

തിരുവനന്തപുരം: ഗവർണർക്കെതിരായ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ നീക്കത്തിനുപിന്നിൽ സർക്കാരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.അഴിമതി തടയാനുള്ള ഗവർണറുടെ നടപടികളോട് യു.ഡി.എഫ് പൂർണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടേത് മാത്രമല്ല സി.പി.എം അനുഭാവികളെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാൻ ഗവർണർ തയ്യാറാകണം.അദ്ദേഹത്തിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള സർക്കാർ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഴിമതി നടത്തുന്നതിനാണ്.ഗവർണർക്കെതിരെ കോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും നിമയനടപടിക്ക് തുനിഞ്ഞാൽ വി.സിയെ പുറത്താക്കണമെന്നും ഹസൻ പറഞ്ഞു.