ശ്വാസകോശം മാറ്റിവയ്ക്കൽ: ആസ്റ്റർ മിംസിന് അംഗീകാരം

Sunday 21 August 2022 12:02 AM IST
ആസ്റ്റർ മിംസിന്

കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അംഗീകാരം. സർക്കാർ നിയോഗിച്ച വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയിലാണ് അനുമതി ലഭിച്ചത്. നിലവിൽ ഉത്തര കേരളത്തിലുള്ളവർക്ക് ശ്വാസകോശം മാറ്റിവയ്ക്കണമെങ്കിൽ ബംഗളൂരു പോലുള്ള നഗരങ്ങളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. ചികിത്സ ആരംഭിക്കുന്നതോടെ ഉത്തര കേരളത്തിലെ ആദ്യ ശ്വാസകോശം മാറ്റിവയ്ക്കൽ ചികിത്സാ കേന്ദ്രമായി കോഴിക്കോട് ആസ്റ്റർ മിംസ് മാറും. പരിചയ സമ്പന്നനായ കാർഡിയോവാസ്‌കുലാർ സർജന്മാർ, പൾമണോളജിസ്റ്റുമാർ, അനസ്തറ്റിസ്റ്റുകൾ, ട്രാൻസ്‌പ്ലാന്റിന് പൂർണ സജ്ജമായ ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ട്രാൻസ്‌പ്ലാന്റ് ഐ.സി.യു തുടങ്ങിയവ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആസ്റ്റർ കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, സീനിയർ കൺസൾട്ടന്റ് കാർഡിയോ തെറാസിക് സർജൻ ഡോ.അനിൽജോസ്, റീജിയണൽ ഡയറക്ടർ ആൻഡ് സീനിയർ കൺസൾട്ടന്റ് ഡോ.മധു കല്ലാത്ത്, ഡോ.ശരത്ത്, പി.ലുക്മൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.