ഓണ റെയ്ഡിൽ പിടിച്ചത് മൂന്ന് കോടിയുടെ ലഹരി

Sunday 21 August 2022 12:43 AM IST

തൃശൂർ: ഓണക്കാല ഉപയോഗത്തിനുള്ള ലഹരിക്കടത്ത് തടയാൻ 12 ദിവസത്തിനിടെ എക്‌സൈസ് നടത്തിയ റെയ്ഡിൽ പിടികൂടിയത് മൂന്നു കോടിയുടെ ലഹരിവസ്തുക്കൾ. കഴിഞ്ഞ അഞ്ചു മുതൽ പതിനേഴ് വരെയുള്ള ഏകദേശ കണക്കാണിത്.

എല്ലാ ജില്ലകളിലും സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പട്രോളിംഗ് സ്‌ക്വാഡുകളും 24 മണിക്കൂർ കൺട്രോൾ റൂമും തുടങ്ങിയിട്ടുണ്ട്. സെപ്തംബർ 12 വരെ റെയ്ഡ് തുടരും.

റവന്യൂ, പൊലീസ്, സ്‌പെഷ്യൽ ബ്രാഞ്ച്, ഫോറസ്റ്റ്, മറൈൻ പൊലീസ് എന്നിവരുമായി ചേർന്ന് സംയുക്ത റെയ്ഡുകൾ നടത്തും. കടലിലും ഉൾനാടൻ ജലപാതകളിലും പരിശോധനയുണ്ടാകും.

മലപ്പുറത്തു നിന്നാണ് കഞ്ചാവ് കൂടുതൽ പിടികൂടിയത്. എറണാകുളത്താണ് എം.ഡി.എം.എയും ലഹരിഗുളികകളും പിടികൂടിയത്. ഡൽഹി, ബംഗളൂരു, മുംബയ് തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് ഇവ എത്തിയത്. എം.ഡി.എം.എ ഗ്രാമിന് 4000 - 5000 രൂപയാണ് വില.

.......................

കൂടുതൽ പിടിച്ചത്

കഞ്ചാവ്

(കിലോ)

മലപ്പുറം - 135.73

ഇടുക്കി - 31.20

പാലക്കാട് - 24.87

.................

എം.ഡി.എം.എ

(ഗ്രാം)

എറണാകുളം - 856.3

കാസർകോട് - 27

തിരുവനന്തപുരം - 15.3

............

ആകെ പിടികൂടിയത്

(ഗ്രാം)

എം.ഡി.എം.എ - 1216.5

ഹാഷിഷ് ഓയിൽ - 13.2

ഹെറോയിൻ - 12.1

കഞ്ചാവ് - 238.6 (കിലോ)