പി.എസ്.സി റാങ്ക് ലിസ്റ്റ് നിയമപരിഷ്‌കരണ കമ്മിഷൻ ഹിയറിംഗ് നടത്തും

Sunday 21 August 2022 1:02 AM IST

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് തയ്യാറാക്കലിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് കേരള നിയമപരിഷ്‌കരണ കമ്മിഷൻ സെപ്‌തംബർ 1ന് ഹിയറിംഗ് നടത്തും. പൊതുജനങ്ങൾ, സർവീസ് സംഘടനകൾ, പട്ടികജാതി/ പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാം. തൈക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ രാവിലെ 10.30നാണ് ഹിയറിംഗ്. തപാൽ മുഖേനെയും അറിയിക്കാം. സെക്രട്ടറി, കേരള നിയമ പരിഷ്‌കരണ കമ്മിഷൻ, ടി.സി. നമ്പർ 25/2450, മൂന്നാം നില, സി.എസ്.ഐ ബിൽഡിംഗ്, പുത്തൻചന്ത, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലാണ് അയയ്‌ക്കണ്ടത്.

മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന നിയമനശുപാർശ ലഭിക്കാൻ സാദ്ധ്യതയുള്ള ഉദ്യോഗാർഥികളുടെ അഞ്ചിരട്ടി എണ്ണം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപാദിക്കുന്ന 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിലെ ചട്ടങ്ങൾ 14 (ഇ), 15 എന്നീ ചട്ടങ്ങളും അനുബന്ധ വിഷയങ്ങളും സമഗ്രമായി പഠിച്ച് റിപ്പോർട്ട് നൽകാനാണ് കമ്മിഷനെ ചുമതലപ്പെടുത്തിയത്.