മഹിളാമോർച്ച പ്രതിഷേധ മാർച്ച് നടത്തി

Sunday 21 August 2022 1:11 AM IST
മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

മണ്ണാർക്കാട്: മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

തൊഴിലുറപ്പ് പണിക്ക് വരികയും ഒപ്പിട്ടതിന് ശേഷം പണിയെടുക്കാതെ ചില തൊഴിലാളികൾ പാർട്ടി പരിപാടിക്ക് പോകുകയും ചെയ്തതിനെ വിമർശിച്ച മഹിളാമോർച്ച അട്ടപ്പാടി മണ്ഡലം ജനറൽ സെക്രട്ടറി രങ്കനായകിയെ പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാറിന്റെ സഹോദരിയുൾപ്പടെ സി.പി.ഐക്കാരായ ഒരു സംഘം തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് മിനി.ജി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. മനോജ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പി. സത്യഭാമ, എസ്.ടി മോർച്ച സംസ്ഥാന സെക്രട്ടറി വള്ളിമരുതൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.സി. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീനിവാസൻ, രാമസ്വാമി ദേവരാജ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. സിബി എന്നിവർ പ്രസംഗിച്ചു.


Advertisement
Advertisement