168ാ മത് ഗുരുദേവ ജയന്തി  ശിവഗിരിയിൽ ആലോചനായോഗം ഇന്ന്

Sunday 21 August 2022 1:15 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള ആലോചനായോഗം ഇന്ന് ഉച്ചയ്‌ക്ക് 2.30ന് ശിവഗിരി മഠത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മപ്രചാരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ശിവഗിരി മഠത്തിലെ മറ്റ് സന്യാസിമാർ, ബ്രഹ്മചാരികൾ എന്നിവർ പങ്കെടുക്കും. വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളും ശിവഗിരി മഠം സ്ഥാപനങ്ങളിലെ ജീവനക്കാരും എല്ലാ ഗുരുഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ എന്നിവർ അറിയിച്ചു.