ചട്ടമ്പിസ്വാമി ജീവകാരുണ്യ ദിനാഘോഷം 25 ന്

Sunday 21 August 2022 2:35 AM IST

പന്മന ആശ്രമം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജീവകാരുണ്യ ദിനത്തിന്റെ അനുസ്മരണ ചടങ്ങുകൾ പന്മന ആശ്രമത്തിൽ 25ന് നടക്കും. രാവിലെ 10ന് ജീവകാരുണ്യ ദിന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമ ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ അദ്ധ്യക്ഷനാകും. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി.ബിജു മുഖ്യാതിഥിയാകും. എസ്.എസ്.എൽ.സി പരീക്ഷയിൽ പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസിൽ നിന്ന് സംസ്കൃതത്തിന് എ പ്ളസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കും. പന്മന ആശ്രമ പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് ജീവകാരുണ്യ നിരൂപണത്തിന്റെ കോപ്പികളും ഒരാൾക്ക് ചികിത്സാസഹായവും വൃക്ഷത്തൈകളും വിതരണം ചെയ്യും. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരവും നടത്തും.