ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി കീർത്തന

Monday 22 August 2022 2:44 AM IST

മട്ടാഞ്ചേരി: ചിത്രരചന പഠിക്കാതെ പെയിന്റും ബ്രഷും കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് നിറമേകുകയാണ് ഇരുപതു കാരിയായ കീർത്തന. കളേഴ്സ് ഒഫ് ഇൻസൈറ്റ് ചിത്ര പ്രദർശനം മട്ടാഞ്ചേരി നിർവാണ ആർട്ട് കലക്ടീവിൽ കീർത്തനയുടേതുൾപ്പെടുയുള്ള ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. സെന്റ് തേരാസസ് കോളേജിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയായ കീർത്തന ഇടപ്പള്ളി സ്വദേശിയായ കുട്ടി.കെ മേനോന്റെയും സുനിതയുടേയും മകളാണ്.

പ്ളസ് ടുവിന് പഠിക്കുമ്പോൾ ഒരു വിഷയവുമായി ബന്ധപ്പെട്ടാണ് കീർത്തന വരച്ച് തുടങ്ങിയത്.പിന്നീട് അതൊരു ശീലമായി. ഗ്രീക്ക് സംസ്കാരവും പ്രകൃതിയും വന്യ ജീവികളുമാണ് കീർത്തനയുടെ ചിത്രങ്ങളിൽ പ്രധാനം. അക്രിലിക്കാണ് പ്രധാന മാദ്ധ്യമമെങ്കിലും സ്കെച്ചും പെൻസിലുമെല്ലാം ഉപയോഗിക്കും. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന മത്സരത്തിൽ തായ് കോൺസുലേറ്റ് ജനറലിന്റെ പുരസ്കാരവും കീർത്തനയ്ക്ക് ലഭിച്ചിട്ടുണ്ട്. ജോർജ് അഭിലാഷ്,ആരിഷ് ജോൺ ആൻഡ്രൂസ്,ഇ.എച്ച്. അജീഷ്,പി.അൻജിത,സി.രഞ്ചുമോൾ,അവിനാശ് മാത്യൂ,മോത്തി,ജോമോൻ.ഇ.ജെ.,മാത്യൂ പോൾ എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.പ്രദർശനം ആർട്ടിസ്റ്റ് ബിജി ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് നെട്ടൂർ അദ്ധ്യക്ഷത വഹിച്ചു.കെ.ബി. സലാം,എസ്‌.കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. പ്രദർശനം 29 വരെ നീണ്ട് നിൽക്കും.

Advertisement
Advertisement