'അച്ഛനാണ് എന്റെ ദേശം' പ്രകാശനം ചെയ്തു

Monday 22 August 2022 12:09 AM IST
എസ്.കെ പൊറ്റക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ് എഴുതിയ 'അച്ഛനാണ് എന്റെ ദേശം' പുസ്തക പ്രകാശനം എസ്.കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിനയ്ക്ക് നൽകി നിർവഹിക്കുന്നു.

കോഴിക്കോട്: 'ഹരിശ്രീ ഗണപതായ നമഃ അവിഘ്ന നമസ്തു' എന്ന് കുറിച്ചതിനുശേഷമാണ് അച്ഛൻ എഴുത്ത് തുടങ്ങാറ്. അച്ഛനെ അനുകരിച്ച് ഞാനും അങ്ങനെ തന്നെ തുടങ്ങുന്നു... എസ്.കെ. പൊറ്റക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ് തന്റെ ആദ്യ പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. അച്ഛന്റെ എഴുത്തുവഴിയിലൂടെ സഞ്ചരിക്കാൻ കൊതിക്കുന്ന മകളുടെ 'അച്ഛനാണ് എന്റെ ദേശം' എന്ന പുസ്തകം പ്രൗഢമായ സദസിൽ പ്രകാശനം ചെയ്തു. എസ്.കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിനയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഉറ്റവർ എഴുതുന്ന പുസ്തകത്തിനാണ് ഏറ്റവും തീക്ഷ്ണതയെന്നും ആ വെല്ലുവിളി സുമിത്ര ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉറൂബ്, തിക്കോടിയൻ എന്നിവരുടെ മക്കളും പങ്കെടുത്തു. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി സുധീര പുസ്തകം പരിചയപ്പെടുത്തി. സുമിത്ര ജയപ്രകാശ്, കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ ചെയർമാൻ പി.ദിവാകരൻ, കെ.വി തോമസ്, റഹീം പൂവാട്ടുപറമ്പ്, പി.ദാമോദരൻ, ടി.വി.രാമചന്ദ്രൻ, പൂനൂർ കെ. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.കെ സാംസ്കാരിക കേന്ദ്രം സെക്രട്ടറി പി.എം.വി പണിക്കർ സ്വാഗതവും ജോ.സെക്രട്ടറി ഇ ജയരാജൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement