തളിർ ഗ്രീൻ കാർഷിക കേന്ദ്രം ആരംഭിച്ചു

Monday 22 August 2022 12:21 AM IST
കക്കാടംപൊയിൽ താഴെ കക്കാടിൽ ആരംഭിച്ചതളിർ ഗ്രീൻ കാർഷിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ലിൻ്റാേജാേസഫ് എം.എൽ.എ. നിർവ്വഹിക്കുന്നു

കൂടരഞ്ഞി: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ കക്കാടംപൊയിൽ താഴെകക്കാടിൽ തളിർ ഗ്രീൻ കാർഷിക കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. വിദ്യാർഥി കർഷക പ്രതിഭ അവാർഡ് നേടിയ മാനുവൽ ജോസഫിനെ ആദരിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.എഫ് പി.സി.കെ കോഴിക്കോട് ജില്ലാ മാനേജർ റാണി ജോർജ്,ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്,ബ്ലോക്ക് പഞ്ചായത്തംഗം ഹെലൻ ഫ്രാൻസീസ്, കൂടരഞ്ഞി പഞ്ചായത്തംഗം സീന ബിജു, കൃഷി ഓഫിസർ പി.എം. മൊഹമ്മദ് , ഒ.എ സോമൻ, ജോർജ് കുട്ടി, അജയൻ , നോബിൾ മാത്യു, സഞ്ജയൻ എന്നിവർ സംബന്ധിച്ചു.

ഗുണമേന്മയുള്ള വിത്ത്, നടീൽ വസ്തുക്കൾ, ജൈവവളം, മറ്റ് ഉൽപാദന ഉപാധികൾ എന്നിവ ന്യായവിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കാനും കർഷകരിൽ നിന്ന് പഴങ്ങളും പച്ചക്കറികളും മറ്റും സ്വീകരിച്ച് വിപണനം നടത്താനും സംസ്ഥാന സർക്കാരിന്റെ റീബിൾഡ് കേരള ഇനിഷ്യേറ്റിവിന്റെ ധനസഹായത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്.

Advertisement
Advertisement