നിപ: നാലുപേരെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി

Saturday 08 June 2019 10:58 PM IST
nipah

കൊച്ചി: നിപ രോഗ ലക്ഷണങ്ങളോടെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി ഐസോലേഷൻ വാർഡിലുണ്ടായിരുന്ന 11 പേരിൽ നാലു പേരെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഒബ്‌സർവേഷൻ വാർഡിലേക്ക് മാറ്റി. ബാക്കി ഏഴുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളതായി ഇതേവരെ 325 പേരെയാണ് കണ്ടെത്തിയത്. ഇവരെയെല്ലാം ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു. നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് ബ്ലോക്ക് അടിസ്ഥാനത്തിൽ നൽകിയ പരിശീലനം താഴേത്തട്ടിലേക്കും വ്യാപിപ്പിക്കും. മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കാണ് പരിശീലനം വ്യാപിപ്പിക്കുന്നത്. കൂടാതെ അംഗൻവാടി, ആശാവർക്കർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരെയും ഉൾപ്പെടുത്തും. ഇതിന്റെ പ്രവർത്തനങ്ങൾ നാളെ (തിങ്കൾ ) ആരംഭിക്കും.