ഹരാരെയിൽ ഹൃദയം കവർന്ന് സഞ്ജു

Sunday 21 August 2022 11:58 PM IST

ഹരാരേ : രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറിൽ ആദ്യമായി മാൻ ഒഫ് ദമാച്ചായ മലയാളി താരം സഞ്ജു സാംസൺ മത്സരശേഷവും കാണികളുടെ ഹൃദയം കവർന്നു. കാൻസറിനോട് പൊരുതുന്ന കുട്ടികൾക്ക് വേണ്ടിയായിരുന്നു സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് രണ്ടാം ഏകദിനം സമർപ്പിച്ചിരുന്നത്. കാൻസറിനോടു പൊരുതുന്ന തക്കുൻഡ എന്ന ആറു വയസുകാരന് രണ്ടാം ഏകദിനത്തിൽ ഉപയോഗിച്ച് പന്ത് സമ്മാനിക്കാൻ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു.ഹൃദയസ്‌പർശിയായ അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് കുഞ്ഞു തക്കുൻഡയ്ക്ക് പന്തിൽ ഒപ്പിട്ട് നൽകിയതിനു ശേഷം സഞ്ജു പ്രതികരിച്ചു. കൈകൂപ്പി തക്കുൻഡ സഞ്ജുവിനോട് നന്ദി പറയുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വൈറലായി. സിംബാബ്‌വെ താരങ്ങൾ ഒപ്പിട്ട ജേ‌ഴ്‌സിയും 500 ഡോളറും സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് തക്കുൻഡയ്ക്ക് സമ്മാനിക്കുകയും ചെയ്‌തു.

Advertisement
Advertisement