പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം

Monday 22 August 2022 2:31 AM IST

സെബാസ്റ്റ്യൻ.കെ

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അവകാശങ്ങളും അധികാരവും കവർന്നെടുത്ത് സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് പി.എസ്.സി എംപ്ലോയീസ് യൂണിയൻ 49-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നവകേരള സൃഷ്ടിക്കായി അണിചേരുക, ജോലി ഭാരത്തിനനുസൃതമായി പി.എസ്.സിയിൽ പുതിയ തസ്തികകൾ അനുവദിക്കുക, എല്ലാ ജില്ലയിലും ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ സർക്കാർ തയ്യാറാകുക, വരുമാന നികുതി പരിധി വർദ്ധിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 'ബഹുസ്വരതയും വളരുന്ന മതരാഷ്ട്ര വാദവും" എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രഭാഷകനായ ഡോ. എ.രാജാ ഹരിപ്രസാദ് വിഷയാവതരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എച്ച്. സബിതാ ജാസ്മിൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി.സുനുകുമാർ,ട്രഷറർ വി.എസ്. രാജീവ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ- കെ. സെബാസ്റ്റ്യൻ (പ്രസിഡന്റ്), സബിതാ ജാസ്മിൻ എച്ച്, വി.കെ. രാജു (വൈസ് പ്രസിഡന്റുമാർ), ബി. ജയകുമാർ (ജനറൽ സെക്രട്ടറി), സുനുകുമാർ കെ.വി, ബി. ബിജു (സെക്രട്ടറിമാർ), രാജീവ് വി.എസ് (ട്രഷറർ). സെക്രട്ടേറിയറ്റ് അംഗങ്ങൾ- നഹാസ് .എസ്, രവിലാൽ എം.ആർ, മനോജ് സി.എസ്, അശോകൻ കെ.ജി, ഷിബു എ.എസ്, ബാബുരാജ് കെ, സിന്ധു ആർ.ബി, രഞ്ജിത് എം.ആർ, അനിൽകുമാർ പി.എസ്, ബി. രാധാകൃഷ്ണ, പി. അരുൺകുമാർ, ദേവകുമാർ എം, എൽ. സിന്ധുപ്രഭ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ- മനുകുമാർ വി.ബി, ദീപ പി.ആർ, രജിത.ആർ, അനിൽകുമാർ കെ.പി, നിസാം എം, ഷാജഹാൻ എ, സൂനകുമാർ എസ്.എൽ, ജിനുകുമാർ വി, ഉല്ലാസ് ഡി.എൽ, സന്ധ്യപ്രഭ ഒ.പി, പ്രദീപ് ബി.എസ്, മനോജ്കുമാർ എ.വി, ദിലീപ്കുമാർ കെ, അനിൽ ബാബു കെ, സുധീഷ്‌കുമാർ കെ.എസ്, ഗോപു ജി, ഷിബു ഗണേഷ് ജി, അനീഷ് ജെ, റോണി വർഗീസ്, ബിജു ടി.എ, നിധിൻ എസ്, ജോൺസൺ സി.ജെ, ബോബിനാഥ് എസ്, സജി ജോസ്, രമേഷ് എ, മനേഷ് എം. കൃഷ്ണ , അനിരുദ്ധൻ എം, അരുൺ ജോസ്, ധനേഷ് എം, വിപിൻ ടി.പി.

Advertisement
Advertisement