'അഭിനയം കൊണ്ടും നിലപാട് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പൃഥ്വിരാജും, നിലപാട് കൊണ്ടും പ്രവർത്തി കൊണ്ടും ജനമനസിൽ സ്ഥാനമുറപ്പിച്ച റിയാസ്‌ക്കയും'; വൈറലായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Tuesday 23 August 2022 10:28 AM IST

പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിലുള്ള ചിത്രങ്ങളാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളും അവയ്ക്ക് വരുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'കേരളത്തിന്റെ ഭാവി നായകന്മാർ', 'മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫോട്ടോയിൽ', 'യുവ സാംസ്‌കാരികവും രാഷ്ട്രീയവും ഒന്നിച്ചപ്പോൾ !', സിനിമയിൽ നിലപാട് ഉറപ്പിച്ച നടൻ , ടൂറിസത്തിന് ഉണർവേകിയ നായകൻ,' 'നിലപാടുകളുടെ രാജാക്കന്മാർ...പ്രിയപ്പെട്ടവർ', 'ഏറ്റവും നല്ല നടന്മാരിൽ ഒരാൾ, ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ'

'എറ്റവും നല്ല മന്ത്രിയും എറ്റവും നല്ല നായകനും', 'അഭിനയം കൊണ്ടും നിലപാട് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പൃഥ്വിരാജും, നിലപാട് കൊണ്ടും പ്രവർത്തി കൊണ്ടും ജനമനസിൽ സ്ഥാനമുറപ്പിച്ച റിയാസ്‌ക്കയും ഏറെ ഇഷ്ടം', 'ചെയ്യുന്ന പ്രവർത്തി ആത്മാർത്ഥമായി നിർവഹിക്കുന്ന രണ്ട് നക്ഷത്രങ്ങൾ', 'രാഷ്ട്രീയത്തിലും സിനിമയിലും വലിയ പ്രതീക്ഷ ഉണർത്തുന്ന രണ്ട് യുവാക്കൾ'..'പക്വതയോടും ദീർഘ വീക്ഷണത്തോടെയും അതത് മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ'.., 'ഒറ്റ ഫ്രെയിമിൽ കേരളത്തിന്റെ രണ്ട് യുവ നക്ഷത്രങ്ങൾ'- എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്.