കർഷകസംഘം സമ്മേളനം

Wednesday 24 August 2022 12:39 AM IST

തിരുവല്ല: കേരള കർഷകസംഘം വേങ്ങൽ മേഖലാ സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം ജി. ശ്രീരേഖ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രാജു തയ്യിൽ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ജി.മോൻ, ഏരിയ കമ്മിറ്റി അംഗം കെ.കെ. മനോഹരൻ, മേഖല സെക്രട്ടറി ഹരികുമാർ, കെ.എസ്.കെ.ടി.യു. മേഖല സെക്രട്ടറി കെ.എസ്. ചാക്കോ, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി ലെനിൻ, മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി ഉഷ മാത്യു എന്നിവർ പ്രസംഗിച്ചു.
മേഖല പ്രസിഡന്റായി കുരുവിള പൂതിയോട്ടും സെക്രട്ടറിയായി ഹരികുമാറും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
Advertisement