ഫെഡായ് കൊച്ചി ഘടകം പുന:സംഘടിപ്പിച്ചു

Wednesday 24 August 2022 1:35 PM IST
ഫെഡായ്

കൊച്ചി: ഫോറിൻ എക്‌സ്‌ചേഞ്ച് ഡീലേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ഫെഡായ്) കൊച്ചി ഘടകം പുന:സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഫെഡായ് അംഗങ്ങളായ 30 ഓളം ബാങ്കുകൾ പങ്കെടുത്തു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കൊച്ചി ജനറൽ മാനേജർ വിജയ് കുമാർ നായക് അദ്ധ്യക്ഷത വഹിച്ചു.പുതിയ കമ്മിറ്റി ചെയർമാൻ പദവി വഹിക്കുന്നത് ഫെഡറൽ ബാങ്കാണ്. ഫെഡായ് ചീഫ് എക്‌സിക്യൂട്ടീവ് അശ്വനി സിന്ധ്വാനി, എ കുര്യാക്കോസ് കോനിൽ (ഫെഡറൽ ബാങ്ക്), ആനന്ദ് മോക്തൻ (എസ്.ബി.ഐ), കിൻഡർ എ.എച്ച് (പി.എൻ.ബി), ലക്ഷ്മണൻ വി (ഫെഡറൽ ബാങ്ക്) തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement