പ്രളയ നിയന്ത്രണത്തിന് പുതിയ ഡാമുകൾ പരിഗണനയിൽ: റോഷി അഗസ്റ്റിൻ

Wednesday 24 August 2022 2:16 AM IST

തിരുവനന്തപുരം: പ്രളയ നിയന്ത്രണത്തിന് ഡാമുകൾ നിർമ്മിക്കുന്നതും വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. വൈദ്യുതി മന്ത്റി കെ. കൃഷ്ണൻ കുട്ടിയുമായി ചർച്ചകൾ നടത്തി. താരതമ്യേന വലിപ്പം കുറഞ്ഞ ഇത്തരം അണക്കെട്ടുകളുടെ പ്രാഥമിക ലക്ഷ്യം പ്രളയകാലത്ത് ജലം സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയെന്നതാണ്. കേരളത്തിലെ മുഴുവൻ നദികളെയും ഉൾപ്പെടുത്തി ഇക്കാര്യം പഠിക്കുന്നതിന് സമിതിയെ ഉടൻ നിയോഗിക്കും. ഇതിലൂടെ നദികൾ സംരക്ഷിക്കാനാകുമെന്നും കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Advertisement
Advertisement