ഇന്ത്യ- നൈജീരിയ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണ

Wednesday 24 August 2022 2:20 AM IST

ന്യൂഡൽഹി:ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുന്നതിനും ഇന്ത്യയും നൈജീരിയയും ധാരണയിലെത്തി.നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച്ച നടത്തി.

മന്ത്രിയുടെ സന്ദർശനം ഇന്ത്യയുമായി ദീർഘകാലമായി തുടരുന്ന സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുമെന്ന് മുഹമ്മദ് ബുഹാരി പറഞ്ഞു.ദ്വിദിന സന്ദർശനത്തിൽ നൈജീരിയൻ ധനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും പ്രതിരോധ മന്ത്രിയുമായും വി.മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.അബുജയിൽ നൈജീരിയ-ഇന്ത്യ ബിസിനസ് കൗൺസിൽ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും വി.മുരളീധരൻ നൈജീരിയൻ പ്രസിഡന്റിനെ അറിയിച്ചു.

Advertisement
Advertisement