8% പലിശയ്‌ക്ക് ബാങ്ക് വായ്പ ,​ കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക ഉടൻ നൽകും

Thursday 25 August 2022 12:00 AM IST

സർക്കാരിന്റെ കണ്ണു തുറപ്പിച്ചത് കേരളകൗമുദി

തിരുവനന്തപുരം: എട്ടുശതമാനം പലിശയ്‌ക്ക് വായ്പ നൽകാമെന്ന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ധനവകുപ്പിന് ഉറപ്പ് നൽകിയതോടെ കെ.എസ്.ആർ.ടി.സിയിലെ രണ്ട് മാസത്തെ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യും. 'കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം" എന്ന തലക്കെട്ടിൽ ആഗസ്റ്റ് 22ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും സഹകരണ മന്ത്രി വി.എൻ. വാസവനും നടത്തിയ ചർച്ചയെ തുടർന്നാണ് നപടികൾ വേഗത്തിലായത്.
സഹകരണ സംഘങ്ങളുടെ കൂട്ടായ്‌മയിലൂടെ പെൻഷൻ നൽകുകയും, ചെലവായ തുക സർക്കാർ പലിശ സഹിതം തിരിച്ച് നൽകുന്നതുമാണ് പതിവ്. എന്നാൽ എട്ടര ശതമാനം പലിശയാണ് ബാങ്കുകൾ ഈടാക്കിയിരുന്നത്. ഇത് ഏഴരശതമാനമാക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ 41,000 പെൻഷൻകാരാണുള്ളത്. മാസം 60 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിലെ പെൻഷനായി വേണ്ടത്.

Advertisement
Advertisement