ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ നടപടി: ധനമന്ത്രി

Thursday 25 August 2022 12:41 AM IST

തിരുവനന്തപുരം: ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 50,13,085 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 16 ക്ഷേമനിധി ബോർഡുകളിലെ 6,69,936 ഗുണഭോക്താക്കൾക്കുമാണ് പെൻഷൻ നൽകുന്നത്. ഇതിനുപുറമേ 1297 പേർക്ക് സർക്കസ് കലാകാര പെൻഷനും 190 പേർക്ക് അവശകായിക പെൻഷനും 2,666 പേർക്ക് കലാകാര പെൻഷനും 216 പേർക്ക് അവശകലാകാര പെൻഷനും നൽകുന്നുണ്ട്. തനതുഫണ്ട് ഉപയോഗിച്ച്‌ ക്ഷേമനിധി ബോർഡിലെ 4,​13,​649 പേർക്കും ക്ഷേമപെൻഷൻ നൽകുന്നു.

ക്ഷേമപെൻഷനുകൾ നൽകുന്നതിനായി രൂപീകരിച്ച പ്രത്യേക കമ്പനി പലിശയിനത്തിൽ ഇതുവരെ വിവിധ സ്ഥാപനങ്ങൾക്കായി നൽകിയത് 2610.92 കോടി രൂപ. 34,030.63 കോടി രൂപ പെൻഷൻ നൽകുന്നതിനായി ചെലവഴിച്ചതിൽ സർക്കാർ വിഹിതം 26,048.93കോടി മാത്രമാണ്. ശേഷിക്കുന്ന തുക കെ.എസ്.എഫ്.ഇ, കെ.എസ്.ബി.സി, സഹകരണ കൺസോർഷ്യം,മോട്ടോ‌ർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.എഫ്.സി എന്നിവയിൽ നിന്ന് കടമെടുക്കുകയായിരുന്നു. നിലവിൽ 10,706.49 കോടി വായ്പ ബാദ്ധ്യതയുണ്ട്. 2022- 23ലെ ബഡ്‌ജറ്റ് വിഹിതമായി കമ്പനിക്ക് ഇതുവരെ 3650കോടി അനുവദിച്ചു.

Advertisement
Advertisement