അജ്മൽ ബിസ്മി പെരുമ്പാവൂരിലെ പുതിയ ഷോറൂം ഉദ്ഘാടനം 27ന്

Thursday 25 August 2022 1:47 PM IST
അജ്മൽ ബിസ്മി

പെരുമ്പാവൂർ: സൗത്ത് ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ പുതിയ ഷോറൂം 27ന് രാവിലെ 11 മണിയ്ക്ക് എ.എം റോഡിൽ പ്രവർത്തനം ആരംഭിക്കും. 10000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയിയിരിക്കുന്ന ഷോറൂമിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലഭ്യമാണ്.

സാംസംഗ്, ആപ്പിൾ, ഓപ്പോ, വിവോ, എൽജി, സോണി, എച്ച്പി, ഡെൽ, ഹയർ, ഇംപെക്‌സ്, ഐഎഫ്ബി, വേൾപൂൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, ആക്‌സസറീസ്, സ്മാർട്ട് ടിവി, എസി, റഫ്രിജിറേറ്റർ, വാഷിംഗ് മെഷിൻ, മൈക്രോവേവ് ഓവൻ തുടങ്ങിയവ വൻ വിലക്കുറവിൽ വാങ്ങാം. മികച്ച കസ്റ്റമർ കെയർ
സർവീസും ആകർഷകമായ എക്‌സ്‌ചേഞ്ച്ഫിനാൻസ് ഓഫറുകൾക്കൊപ്പം വിശ്വസ്ത ഫൈനാൻസ് സ്ഥാപനങ്ങളുടെ ഇ.എം.ഐ സേവനങ്ങളും ലഭ്യമാണ്.
ഉദ്ഘാടന ദിവസം നടത്തുന്ന വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സ്മാർട്ട് ടിവി സമ്മാനമായി നൽകും. ഉദ്ഘാടന ഓഫറുകൾക്കൊപ്പം രണ്ടുകോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട്
കൂപ്പണുകളുമായി തകർത്തോ ഓണം ഓഫറുകളും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഓണക്കാലത്ത് തന്നെ പെരുമ്പാവൂരിൽ വലിയ ഷോറൂം തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും കൊല്ലം, വടകര, കാഞ്ഞങ്ങാട് ഷോറൂമുകൾ ചുരുങ്ങിയ ദിവസങ്ങൾക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടർ വി. എ അജ്മൽ അറിയിച്ചു.

Advertisement
Advertisement