കെ.കെ. ബാലൻ സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

Thursday 25 August 2022 1:41 AM IST

കെ.കെ. ബാലൻ

ഫറോക്ക് (കോഴിക്കോട് ): സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി കെ.കെ. ബാലനെ ഫറോക്കിൽ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. 39 അംഗങ്ങൾ അടങ്ങുന്നതാണ് ജില്ലാ കൗൺസിൽ. മേപ്പയൂർ സ്വദേശിയായ കെ.കെ. ബാലൻ നിലവിൽ ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരും സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമാണ്. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, സി.പി.ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

ചിങ്ങപുരം സി.കെ.ജി.എം ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഷൈലജയാണ് ഭാര്യ. ഷെജിന, ലെജിന എന്നിവർ മക്കളാണ്.

ജില്ലാ കൗൺസിൽ അംഗങ്ങൾ: ടി.വി. ബാലൻ, ഇ.കെ. വിജയൻ, എം.നാരായണൻ, ആർ.ശശി, ടി.കെ.രാജൻ, കെ.കെ. ബാലൻ, പി.കെ.കണ്ണൻ, പി.ഗവാസ്, പി.സുരേഷ് ബാബു, ഇ.സി.സതീശൻ, രജീന്ദ്രൻ കപ്പള്ളി, പി.കെ.നാസർ, ടി.എം. ശശി, കെ.മോഹനൻ, വി.എ.സെബാസ്റ്റ്യൻ, ചൂലൂർ നാരായണൻ, ആർ.സത്യൻ, ഇ.കെ.അജിത്ത്, കെ.ടി. കല്യാണി, അജയ് ആവള, കെ.കെ.പ്രദീപ് കുമാർ, പിലാക്കാട്ട് ഷൺമുഖൻ, സി.ബിജു, കെ.പി.പവിത്രൻ, ടി.എം.പൗലോസ്, റീന മുണ്ടേങ്ങാട്ട്, പി.സി.തോമസ്, എം.ബാലസുബ്രഹ്മണ്യൻ, എൻ.എം.ബിജു, അഡ്വ.എസ്.സുനിൽ മോഹൻ, യൂസഫ് കോറോത്ത്, എം.ടി.ബാലൻ, പി.അസീസ് ബാബു, പി.കെ.സുരേഷ്, റീന സുരേഷ്, ശ്രീജിത്ത് മുടപ്പിലായി, ആശ ശശാങ്കൻ, സി.കെ.ബിജിത്ത് ലാൽ, എൻ.അനുശ്രീ.

Advertisement
Advertisement