സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്‌, റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരുണ്ടാകും; സജീഷിന്റെ വിവാഹം ഓഗസ്റ്റ് 29ന്‌

Thursday 25 August 2022 11:19 AM IST

നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.


റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇവരുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 29ന് ലോകനാർകാവ് ക്ഷേത്രത്തിൽവച്ചാണ് വിവാഹം. രോഗികളെ പരിചരിക്കുന്നതിനിടെ നിപ ബാധിച്ച്, 2018 മേയ് 21 നാണ് സിസ്റ്റർ ലിനി മരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ