ലാറ്ററൽ എൻട്രി പ്രവേശനം (

Thursday 25 August 2022 11:18 PM IST

റാന്നി : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിലെ ഈ അദ്ധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരമുളള ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം നാളെ നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9.30 മുതൽ 11 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും കൗൺസലിംഗിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകർത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisement
Advertisement