കല്ലിങ്ങൽ കുടുംബസംഗമം

Friday 26 August 2022 12:05 AM IST

മേലാറ്റൂർ: കല്ലിങ്ങൽ കുടുംബ സംഗമം മേലാറ്റൂരിൽ നടന്നു. പരേതനായ ഡോ. അബൂബക്കർ ഹാജി, ബീവി കുട്ടി ദമ്പതികളുടെ മക്കളുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്.. കല്ലിങ്ങൽ അഹമ്മദ് ഇഖ്ബാൽ സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഷഫീഖ് മേലാറ്റൂർ ആമുഖപ്രഭാഷണം നടത്തി.

തുടർന്ന് മുതിർന്ന കുടുംബാംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പഠനം നടത്തിയ കല്ലിങ്ങൽ അബ്ദുൾ ഗഫൂറിനെ ചടങ്ങിൽ ആദരിച്ചു. ബുഷെയർ ഷർക്കി, ജാസ്മിൻ അഷറഫ്,​ മുഹമ്മദ് അബ്ദുറഹ്മാൻ,​
നൂറുൽ അമീൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
ഡോ. ഫായിസ, ഷംഷീർ, നസ്രിൻ, ഡോ. നജ്മുദ്ധീൻ,​ ഡോ. ഷമീം ഫൗസിയ, നൂരിയ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement