അനുമോദനവും ആദരിക്കലും

Friday 26 August 2022 12:29 AM IST
അനുമോദനവും ആദരിക്കലും

കുറ്റ്യാടി: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കായക്കൊടി ദേവർകോവിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദനവും ആദരിക്കലും നടത്തി. കെ.പി.സി.സി സെക്രട്ടറി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാർ, ജൂഡോ ചാമ്പ്യൻ, മികച്ച കർഷകൻ, ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരെ ആദരിച്ചു. എസ് .എസ്.എൽ.സി, പ്ലസ് ടു, സമസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.പി.സി.സി അംഗം കെ.പി.രാജൻ, മൊയ്തു കൊരങ്കോട്ട്, പി.പി.മൊയ്തു, സന്ധ്യ കരണ്ടോട്, ഇ.ലോഹിതാക്ഷൻ, ആർ.സജീവൻ, ഒ.രവീന്ദ്രൻ, കെ.കെ.ഷമീന, ഒ.പി. മനോജ്, കെ.പി.ബിജു, കെ.അർജുൻ, ടി.പി.മൊയ്തു എന്നിവർ പ്രസംഗിച്ചു. എ.കെ.ബഷീർ സ്വാഗതവും കെ.പി.സി അമ്മദ് നന്ദിയും പറഞ്ഞു.

Advertisement
Advertisement