പി.എം.അജയൻ അനുസ്മര​ണം ​

Sunday 28 August 2022 12:02 AM IST
പടം - പി. എം അജയൻ അനുസ്മരണവും, സി. എം. പി ഫറോക്ക് മുനിസിപ്പൽ സമ്മേളനവും ജില്ലാ സെക്രട്ടറി അഷറഫ് മണക്കടവ് ഉ​ദ്ഘാ​ടനം ചെയ്യുന്നു.

ഫറോക്ക് : സി. എം.പി നേതാവും സഹകരണ മേഖലയിലെ തൊഴിലാളി നേതാവുമായിരുന്ന പി.എം. അജയൻ അനുസ്മരണവും സി.എം.പി ഫറോക്ക് മുനിസിപ്പൽ സമ്മേളനവും സി.എം.പി ജില്ലാ സെക്രട്ടറി അഷറഫ് മണക്കടവ് ഉ​ദ്ഘാടനം ചെയ്തു. കെ.ബാലഗംഗാധരൻ അ​ദ്ധ്യ​ക്ഷത വഹിച്ചു​.​ സംസ്ഥാന സമിതിയംഗം കെ.ഉഷ, കേരള മഹിള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സുനിത പാലാട്ട്, കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുധീഷ്. എം.സുബ്രഹ്മണ്യൻ കുഴിപ്പള്ളി, ബാലൻ.ടി, മുരളീധരൻ സി.പി, ഡി.അബ്ദുറഹിമാൻ, കെ.ജെതീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

പി.ബൈജു സ്വാഗതം പറഞ്ഞു,​ ​സെക്രട്ടറിയായി സി.പി.മുരളീധരനെയും ജോയിന്റ് സെക്രട്ടറിമാരായി, ഡി.അബ്ദുറഹിമാൻ, കെ.ജെതീഷ്കുമാർ എന്നിവരെയും തി​രഞ്ഞെടുത്തു.

Advertisement
Advertisement