എൻ.ഐ.ടി പൂർവ വിദ്യാർത്ഥി സംഗമം 'നിറ്റ്കാ മീറ്റ് 'സമാപിച്ചു

Sunday 28 August 2022 12:00 AM IST
എൻ ഐ ടി അലുമ്നി അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ഷെട്ടി

കോഴിക്കോട് : കോഴിക്കോട് എൻ.ഐ.ടി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എൻ.ഐ.ടി അലുംമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമം - വേൾഡ് നിറ്റ്കാ മീറ്റ് സരോവരം ട്രേഡ് സെന്ററിൽ സമാപിച്ചു. അസോസിയേഷൻ പ്രസിഡന്റായി പ്രകാശ് ഷെട്ടിയെയും സെക്രട്ടറിയായി ആർ.സുനിൽ കുമാറിനെയും തെരഞ്ഞെടുത്തു. തങ്കച്ചൻ തോമസ് (വൈസ് പ്രസിഡന്റ്) , രങ്കനാഥൻ രമണി (ജോയിന്റ് സെക്രട്ടറി) , സി.മുഹമ്മദ് ഫിറോസ് ( ട്രഷറർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അലുംമ്നി അസോസിയേഷൻ നിർമ്മാണം ഏറ്റെടുത്ത ഗ്രീൻ ആംഫി തിയറ്റർ മുൻ പ്രസിഡന്റ് കെ.എസ്.സുധാകരൻ ഉദ്ഘാടനം ചെയ്തു. അലുംമ്നി എൻ.ഐ.ടിയ്ക്കു വേണ്ടി തയ്യാറാക്കിയ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനം ഡോ.സുബ്ബറാവു പവ് ലൂരി നിർവഹിച്ചു. ഐ.ഒ.ടി ലാബ് എൻ.ഐ.ടി ബോർഡ് ഓഫ് ഗവർണേർസ് ചെയർമാൻ ഗജാല യോഗാനന്ദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ, അലുംമ്നി അഫയേർസ് ഡീൻ ഡോ. അനിൽ കുമാർ , ഡെപ്യൂട്ടി ഡയറക്ടർ സതീദേവി തുടങ്ങിയവർ പ്രസംഗിച്ചു

വിദ്യാർത്ഥി സംഗമം ഏഴിമല നാവിക അക്കാഡമി വൈസ് അഡ്മിറൽ പുനീത് കുമാർ ഭേൽ ഉദ്ഘാടനം ചെയ്തു. അലുംമ്നി അസോസിയേഷൻ വേൾഡ് പ്രസിഡന്റ് കെ.എസ്.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ, കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.അജിത് കുമാർ എന്നിവർ മുഖ്യതിഥികളായി. ബോർഡ് ഒഫ് ഗവർണേഴ്സ് ഗജാല യോഗാനന്ദ്, മുൻ പ്രസിഡന്റ് ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു . അലുംമ്നി കാലിക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് പി.സതീഷ് സ്വാഗതവും വേൾഡ് നെറ്റ്ക സെക്രട്ടറി ജോസഫ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

Advertisement
Advertisement