മെഡിസെപ് അപാകത: മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

Sunday 28 August 2022 12:20 AM IST

തിരുവനന്തപുരം:മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെറ്റോയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. പബ്ളിക് ഒാഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം ബി.എം.എസ്. സംസ്ഥാന സെക്രട്ടറി അഡ്വ. മുരളീധരൻ ഉദ്ഘാ‌ടനം ചെയ്തു. സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ സർക്കാർ മെഡിസെപ്പിനെ തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ വിഹിതം നൽകാതെ എങ്ങനെയിത് സർക്കാർ പദ്ധതി ആകും. പ്രമുഖ സ്വകാര്യ ആശുപത്രികളെല്ലാം വിട്ടു നിൽക്കുകയാണ്. കുറ്റമറ്റ രീതിയിൽ നടപ്പാക്കാനോ പരാതി പരിഹരിക്കാനോ ആളില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർ നൽകുന്നതിന് തുല്യമായ തുക സർക്കാരും നൽകി മെഡിസെപ് പുനഃസംഘടിപ്പിക്കണമെന്ന് ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ പറഞ്ഞു.

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസ് അദ്ധ്യക്ഷനായ പരിപാടിയിൽ ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ. ജയകുമാർ,പി. സുനിൽകുമാർ,എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശ്,എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാർ,പെൻഷനേഴ്സ് സംഘ് ജനറൽ സെക്രട്ടറി സി. സുരേഷ് കുമാർ,പി.എസ്.സി. സംഘ് ജനറൽ സെക്രട്ടറി ആർ. ഹരികൃഷ്ണൻ, ഗവ. പ്രസ് സംഘ് ജനറൽ സെക്രട്ടറി ജയപ്രസാദ്,ഗസറ്റഡ് സംഘ് സംസ്ഥാന വനിതാ കൺവീനർ അജിതാ കമാൽ,എസ്. അരുൺ കുമാർ, ഭദ്രകുമാർ,ഫെറ്റോ ജില്ല പ്രസിഡന്റ് എസ്. വിനോദ് കുമാർ എന്നിവരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.

Advertisement
Advertisement