ലക്ഷങ്ങൾ നഷ്ടമായെന്ന് ഗോകുലം, ഖേദം പ്രകടിപ്പിച്ച് എ.ഐ.എഫ്.എഫ്

Sunday 28 August 2022 2:57 AM IST

വിലക്ക് മാറിയതോടെ ഇന്ത്യൻ ഫുട്ബാൾ വീണ്ടും ട്രാക്കിൽ,

ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ 11 ദിവസം നീണ്ട വിലക്ക് മാറിയതോടെ ഇന്ത്യയിലെ ഫുട്ബാൾ രംഗം വീണ്ടും ട്രാക്കിലായെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ട്വീറ്റ്. വിലക്കിനെത്തുടർന്ന് ഏഷ്യൻ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാൻ കഴിയാതിരുന്ന ഗോകുലം ടീമിന് സംഭവിച്ച നഷ്ടത്തിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും എ.ഐ.എഫ്.എഫ് ട്വീറ്റിൽ വ്യക്തമാക്കി. അതേസമയം എ.ഐ.എഫ്.എഫിന്റ കിഴിവില്ലായ്മ കാരണം തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് ഗോകുലം കേരളയുടെ ഉടമകളിൽ ഒരാളായ വി.സി പ്രവീൺ തുറന്നടിച്ചു. വളരെയധികം നോവിച്ചിട്ട് സമാധാനപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം അവരുടെ പിടിപ്പുകേട് കാരണം ഞങ്ങൾക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ദേശീയ വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രവീൺ പറഞ്ഞു.

വിലക്കിൽ വലിയ നഷ്ടമുണ്ടായത് ഗോകുലം കേരളയ്ക്കാണ്. എ.എഫ്.സി ഏഷ്യൻ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഗോകുലത്തിന്റെ വനിതാ ടീം ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ എത്തിയ ശേഷമായിരുന്നു അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനെ ഫിഫ വിലക്കിയത്. ടൂർണമെന്റിൽ പങ്കെടുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനത്തുടർന്ന് ഗോകുലത്തിന് കളിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

ടീമംഗങ്ങൾക്കും പരിശീലക സംഘത്തിനും യാത്രയ്ക്കും താഷ്കന്റിലെ താമസിത്തിനും ചെലവായ പണം തിരികെ നൽകണമെന്ന് ആവശ്യപ്പട്ട് ഗോകുലം മാനേജ്മെന്റ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന് ഇ-മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള മറുപടിയും എ.എഫ്.സിയിൽ നിന്ന് ക്ലബിന് ലഭിച്ചിട്ടില്ല.

ഈ മാസം 15 മുതൽ ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച നടന്ന ഫിഫയുടെ കൗൺസിൽ യോഗത്തിലാണ് നീക്കാൻ തീരുമാനം എടുത്തത്. വിലക്ക് മാറ്രിയതായി സ്ഥിരീകരിച്ച് ഫി​ഫ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഫാ​ത്തി​മ​ ​സ​മൗ​റോ എ.ഐ.എഫ്.എഫിന്റെ ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ സു​ന​ന്ദോ​ ​ദ​റിന് ഇ മെയിൽ അയക്കുകയായിരുന്നു. ഫിഫയുടെ വിലക്കിന് കാരണമായ അഖിലേന്ത്യാ ഫുട്ബാൾ ഫെഡ‌റേഷന്റെ താത്കാലിക ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചുവിട്ടതോടെയാണ് പ്രതിസന്ധി നീങ്ങിയത്. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ദൈനംദിന ഭരണത്തിനായി സു​പ്രീം​ ​കോ​ട​തി​ ​നി​യ​മി​ച്ച​ ​താ​ത്ക്കാ​ലി​ക​ ​ഭ​ര​ണ​ ​സ​മി​തി​ ​ബാ​ഹ്യ​ ​ഇ​ട​പെ​ട​ലാ​ണെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​ഫി​ഫ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ന് വിലക്ക് ഏ​പ്പെ​ടു​ത്തി​യ​ത്.​ ​

വിലക്ക് നീങ്ങിയതോടെ ഒക്ടോബറിൽ അണ്ടർ17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനാകും എന്നാതാണ് ഇന്ത്യൻ ഫുട്ബൾ രംഗത്തിന് ഏറെ ആശ്വാസവും നേട്ടവുമാകുന്നത്.

Advertisement
Advertisement