ബ്ലോക്ക് ക്ഷീര കർഷക സംഗമം
Monday 29 August 2022 12:42 AM IST
ശ്രീകൃഷ്ണപുരം: ക്ഷീര വികസന വകുപ്പിന്റെയും ശ്രീകൃഷ്ണപുരംബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കരിമ്പുഴ പഞ്ചായത്ത് ഹാളിൽ നടന്ന ക്ഷീരകർഷക സംഗമം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന ക്ഷീരകർഷകനെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ക്ഷീരമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയ സുജീഷ്, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, എസ്.സനോജ്, എ.മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ പാട്ടതൊടി എന്നിവർ സംസാരിച്ചു. ക്ഷീരകർഷക സംഗമത്തിന് മുന്നോടിയായി കന്നുകാലി പ്രദർശനം, ചിത്രരചന മത്സരം, ക്ഷീര പ്രശ്‌നോത്തരി ,ക്ഷീര കർഷക സെമിനാർ എന്നിവയുണ്ടായി.