വിദേശ നാണയശേഖരം രണ്ടുവർഷത്തെ താഴ്ചയിൽ

Monday 29 August 2022 3:50 AM IST

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം രണ്ടുവർഷത്തെ താഴ്ചയിലെത്തി. തുടർച്ചയായ മൂന്നാം ആഴ്ചയിലും കൂപ്പുകുത്തിയ ശേഖരം ആഗസ്‌റ്റ് 19ന് സമാപിച്ചവാരത്തിൽ 668.7 കോടി ഡോളർ ഇടിഞ്ഞ് 56,​405.3 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. ജൂലായ്ക്കുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്.

നടപ്പു സാമ്പത്തികവർഷം (2022-23)​ ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 4,​330 കോടി ഡോളറും 2022 ജനുവരി മുതൽ ഇതുവരെ ഇടിവ് 5,​280 കോടി ഡോളറുമാണ്. ഇക്കാലയളവിൽ വിദേശ കറൻസി ആസ്‌തി (എഫ്.സി.എ)​ 7,180 കോടി ഡോളർ ഇടിഞ്ഞ് 50,​100 കോടി ഡോളറുമായി.

Advertisement
Advertisement