ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കാൻ ബി.എൽ.ഒമാർ വീടുകളിലേക്ക്
Monday 29 August 2022 12:00 AM IST
തിരുവനന്തപുരം: ആധാർ കാർഡും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തും. ഓൺലൈൻ ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ഇവരെ ആശ്രയിക്കാം. ആധാർ നമ്പറും വോട്ടർ ഐഡി നമ്പറും മാത്രം മതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ഇവ ലിങ്ക് ചെയ്യാം.
സംസ്ഥാനത്ത് എല്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളും മറ്റു സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഇതിനായി ഹെൽപ്പ് ഡെസ്‌ക്കുകൾ തുടങ്ങി. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപ്പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്.