നാടക് സാംസ്‌കാരിക സമ്മേളനം

Monday 29 August 2022 12:38 AM IST

പ​ത്ത​നം​തിട്ട : കരുതലുമായ് വാഴമുട്ടം ഡിവൈൻ കരുണാലയത്തിൽ നാടകപ്രവർത്തകർ ഒത്തുകൂടി. കൊവിഡ് പ്രതിസന്ധി നേരിടുന്ന നാടക പ്രവർത്തകർ സങ്കടങ്ങൾ മറന്ന് വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ആടി പാടിയപ്പോൾ സാംസ്‌കാരിക സമ്മേളനം പൊങ്ങച്ച സംസ്‌കാരത്തിന്റെ അടയാളമാകരുത് എന്ന സന്ദേശം പ്രകടമാക്കുന്നതായിരുന്നു നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്മേളനം. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നാടകപ്രവർത്തകനുമായ നവനീ​ത് എൻ.ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ അദ്ധ്യക്ഷനായി. വി.ഐ.ലോനപ്പൻ, ആനിയമ്മ ലോനപ്പൻ, കെ.എസ്.ബിനു എന്നിവർ സംസാരിച്ചു. ഭക്ഷ്യവസ്തുക്കൾ ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ കൈമാറി. അഡ്വ.സുരേഷ് സോമയും ആദർശ് ചിറ്റാറും നയിച്ച സംഗീത പരിപാടിയും നടന്നു.

Advertisement
Advertisement