അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം
Monday 29 August 2022 12:42 AM IST
ചെറുകോൽപ്പുഴ : ഹിന്ദുമത മഹാമണ്ഡലം വനിതാ വേദിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം വിദ്യാധിരാജ മന്ദിരത്തിൽ പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ രത്‌നമ്മ വി.പിള്ള അദ്ധ്യക്ഷതവഹിക്കും. മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ഓണസന്ദേശം നൽകി. അയിരൂർ ഗവ.എൽ.പി.സ്‌കൂൾ മുൻ പ്രധമാദ്ധ്യാപിക ഉഷ കുമാരി, ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സന്ധ്യ ശ്രീനിവാസൻ, ഗാന്ധിജിയെ സ്വീകരിച്ച ഉടയൻകാവിൽ കെ.മീനാക്ഷി അമ്മ എന്നിവരെ ആദരിച്ചു. മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഡി.രാജഗോപാൽ, രമാമോഹൻ,ശശികല പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.