മുഖ്യമന്ത്രിയുടെ നടപടി ഇരട്ടത്താപ്പ് : എൻ.കെ.പ്രേമചന്ദ്രൻ

Monday 29 August 2022 12:49 AM IST
ആർ.എസ്.പി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം എൻ. കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നെഹ്റു ട്രോഫി വള്ളംകളിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കത്തിലൂടെ വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഇരട്ടത്താപ്പും ഇടതുപക്ഷ നയവ്യതിയാനവുമാണ് വ്യക്തമാക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആർ.എസ്.പി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ഷിബു ബേബി ജോൺ അദ്ധ്യക്ഷതവഹിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ടി.എം സുനിൽകുമാർ, ആർ.എം.ഭട്ടതിരി, കെ.എ.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്, കലാനിലയം രാമചന്ദ്രൻ നായർ, ഷാഹിദ ഷാനവാസ്, മറിയം ബാബു, പൊടിമോൻ കെ.മാത്യു, എസ്.സതീഷ്, പി.എം.രാധാകൃഷ്ണൻ, ടി.കെ.ശ്യാമള , ഷാജി മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയായി അഡ്വ.കെ.എസ്. ശിവകുമാറിനെ തിരഞ്ഞെടുത്തു.