വിനായക ചതുർത്ഥി ചിത്ര രചനാ മത്സരം
Monday 29 August 2022 12:31 AM IST
കൊട്ടാരക്കര: വിനായക ചതുർത്ഥിയോടനുബന്ധിച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. രാവിലെ മുൻ ഉപദേശക സമിതി പ്രസിഡന്റ് ആർ.ദിവാകരൻ കണ്ണങ്കര ഭദ്രദീപം തെളിച്ചു. സ്വാഗത സംഘം പ്രസിഡന്റ് വിനായക എസ്.അജിത്കുമാർ , ഉപദേശക സമിതി പ്രസിഡന്റ് ആർ.അനിൽകുമാർ, സെക്രട്ടറി ആർ.വത്സല, വൈസ് പ്രസിഡന്റ് എ.അശ്വനിദേവ്, ചിറയത്ത് അജിത്കുമാർ, വി.വിനോദ്, എ.മണിക്കുട്ടൻ, പി.ആർ.ഉദയകുമാർ, കെ.ജയപ്രകാശ്, രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. എൽ.പി,യു.പി, ഹൈസ്കൂൾ, കോളേജ് തലങ്ങളിലായി നടന്ന മത്സരങ്ങളിൽ മൂന്നൂറിധികം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് നാളെ വൈകിട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര താരം അജുവർഗീസ് സമ്മാനദാനം നടത്തും. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകും.