ആർ.എസ്.പി ചവറ മണ്ഡലം സമ്മേളനം

Monday 29 August 2022 12:54 AM IST
പടം

ചവറ: രണ്ടു ദിവസമായി ചവറയിൽ നടക്കുന്ന ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എസ്. തുളിധരൻ പിള്ള നഗറിൽ ബേബി ജോൺ ഷഷ്ഠാബ്ദി പൂർത്തി മന്ദിരത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അഡ്വ.ജെ.മധു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ആർ.നാരായണ പിള്ള പതാക ഉയർത്തി. എ.എം .സാലി അദ്ധ്യക്ഷനായി. ഷിബു ബേബിജോൺ ,എൻ.കെ പ്രേമചന്ദ്രൻ എം.പി.കോക്കാട്ട് റഹിം, വാഴയിൽ അസീസ്, സക്കീർ ഹുസൈൻ, ഡേറിയസ് ഡിക്രൂസ്, സി.ഉണ്ണികൃഷ്ണൻ അഡ്വ: സി.പി സുധീഷ് കുമാർ , കെ.പി ഉണ്ണികൃഷ്ണൻ , മനോജ് പന്തവിള , ഐ. ജയലക്ഷ്മി, എസ്. ഉണ്ണികൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. ഡി.സുനിൽ കുമാർ നന്ദി പറഞ്ഞു. ചിറ്റൂർ ഭൂമി ഏറ്റെടുക്കൽ ഉടൻ നടപ്പിലാക്കണമെന്നും കരിമണൽ മേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയുള്ള കേന്ദ്ര ഗവ.നീക്കം ഉപേക്ഷിക്കണമെന്നും ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും , കേന്ദ്ര സർക്കാർ ഇല്ലാതാക്കിയ പാചക വാതക ഗ്യാസ് സബ്സിഡി പുനസ്ഥാപിക്കണമെന്നും പ്രമേയങ്ങളിലൂടെ ചവറ മണ്ഡലം സമ്മേളനം ആവിശ്യപ്പെട്ടു.