ആദരവും അനുമോദന സമ്മേളനവും

Monday 29 August 2022 1:54 AM IST

ഓച്ചിറ: ക്ലാപ്പന ഷൺമുഖവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആദരവും അനുമോദന സമ്മേളനവും ഇന്ന് ദേശീയ പുരസ്കാര ജേതാവ് നഞ്ചിഅമ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ എസ്.ഷീജ അദ്ധ്യക്ഷയാകും. സ്കൂൾ മാനേജിംഗ് കമ്മിറ്റിയും 86 ബാച്ച് വിദ്യാർത്ഥികളും നഞ്ചിഅമ്മയെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. ടി.വി.സന്തോഷ് അനുസ്മരണ സന്ദേശം നൽകും. സ്കൂൾ മാനേജർ ആർ.രണോജ്, ഹെഡ് മിസ്ട്രസ് രശ്മി പ്രഭാകരൻ, 86 ബാച്ച് അംഗങ്ങളായ എസ്. രവികുമാർ, എസ്. തങ്കറാണി, ആർ.സുജിത്കുമാർ, എസ്.സുരേഷ് കുമാർ, ബൈജു ചെല്ലമ്മ, വി. അജികുമാർ, സ്റ്റാഫ് സെക്രട്ടറി ഗീത വി.പണിക്കർ, ലെസ്റ്റർ കാർഡോസ്, രാകേഷ് നാരായണൻ, ഷിബി മജീദ് തുടങ്ങിയവർ സംസാരിക്കും. എസ്.അജയൻ സ്വാഗതവും പ്രീത ഡി നന്ദിയും പറയും.