കരുണാകര ഗുരു ജയന്തി ആഘോഷം

Tuesday 30 August 2022 3:27 AM IST

കൊച്ചി: ഗുരുമാർഗം പ്രകാശസഭയുടെ ആഭിമുഖ്യത്തിൽ കരുണാകരഗുരുവിന്റെ 96-ാമത് ജയന്തി ആഘോഷം വ്യാഴാഴ്ച ചന്തിരൂർ മഹല്ല് ജൂബിലി സ്മാരക ഹാളിൽ സംഘടിപ്പിക്കും. രാവിലെ 9ന് വിശ്വാസി സംഗമത്തിൽ ഉപദേശകസമിതി അംഗം ഒ.വി.ഉഷ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി സ്വാമി പത്മപ്രകാശജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് ഗുരുജയന്തി സന്ദേശ സമ്മേളനം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. സഭ പ്രസിഡന്റ് ശശി ഉദയഭാനു അദ്ധ്യക്ഷത വഹിക്കും.

വാർത്താ സമ്മേളനത്തിൽ ഗുരുമാർഗം പ്രകാശസഭ പ്രസിഡന്റ് ശശി ഉദയഭാനു, ജനറൽ സെക്രട്ടറി എസ്. മഹേഷ് കുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു ചിറ്റേക്കാട്ട് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement