വീട്ടുമുറ്റത്ത് നിന്ന് കാർ ഒഴുകിപ്പോയി

Tuesday 30 August 2022 12:48 AM IST

മല്ലപ്പള്ളി : വീടിന്റെ പോർച്ചിൽ കിടന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ചുങ്കപ്പാറ ചക്കാലയിൽ വീട്ടിൽ മുനിറിന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. 150 മീറ്ററിലധികം ഒഴുക്കിയ കാർ ഊരുകുഴി തോട്ടിൽ കലുങ്കിന്റെ സ്ലാബിൽ തങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാർ വടം ഉപയോഗിച്ച് ഒഴുക്കിൽപെടാതെ കെട്ടിനിറുത്തി. കാർ കരക്കെത്തിക്കാൻ മണിക്കൂറുകൾ പരിശ്രമിച്ചെങ്കിലും തോട്ടിലെ ഒഴുക്ക് തടസമായി. പിന്നിട് ക്രെയിൻ ഉപയോഗിച്ചാണ് കാർ കരയ്ക്കെത്തിച്ചത്.

Advertisement
Advertisement