റാലി സംഘടിപ്പിച്ചു

Tuesday 30 August 2022 2:38 AM IST

കൊല്ലങ്കോട്: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് ശ്രീനാരായണ പബ്ലിക്ക് സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് കൊല്ലങ്കോട് നഗരത്തിലെ ഗായത്രി കോംപ്ലക്സ് ഗൗണ്ടിൽ നിന്നും സ്‌കൂളിലേക്ക് റാലി സംഘടിപ്പിച്ചു. കൊലങ്കോട് എസ്.ഐ പി. വിഷ്ണു റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബി. ഉജ്ജേഷ്, വി. ബിന്ദു, ശ്രീ നാരായണ പബ്ലിക്ക് സ്‌കൂൾ സെക്രട്ടറി ജി. വിൻസെന്റ്, പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ, എക്സിക്യുട്ടീവ് ഡയറക്ടർ എം. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ സി.ഡി. ദിവ്യ, വൈസ് പ്രിൻസിപ്പൽ പി. മിനി എന്നിവർ പങ്കെടുത്തു. കായികാദ്ധ്യാപകരായ യു. ശശികുമാർ, പി. സുനിമോൾ, ഡി. ദിപേഷ് എന്നിവർ വിവിധ കായിക ഇനങ്ങളുടെ പ്രദർശനത്തിന് നേതൃത്വം നൽകി.

Advertisement
Advertisement