ബൈബിൾ കൺവെൻഷൻ നാല് മുതൽ

Wednesday 31 August 2022 2:04 AM IST

കൊച്ചി: ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്തംബർ 4 മുതൽ 7വരെ. ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയുള്ള കൺവെൻഷനിൽ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മാഭിഷേക പ്രാർഥന എന്നിവ നടക്കും.

തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.ഡാനിയേൽ പൂവണത്തിൽ നേതൃത്വം നൽകും. 11ന് മരിയൻ തീർത്ഥാടനം. 16ന് തിരുനാൾ കൊടിയേറും. 24ന് സമാപിക്കുമെന്ന് വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, പ്രൊക്ലമേഷൻ കമ്മിഷൻ ഡയറക്ടർ ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ, സെക്രട്ടറി ജോസഫ് സി.ടി എന്നിവർ അറിയിച്ചു.

Advertisement
Advertisement